[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ തിരിച്ചു വരവുമായി പദ്മപ്രിയ; ഒരു തെക്കൻ തല്ല് കേസിൽ തിളങ്ങി നായികാ താരങ്ങൾ

ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ് സൂപ്പർ ഹിറ്റായി മുന്നോട്ട് പോവുകയാണ്. തിരുവോണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ചിത്രമാണ്. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആക്ഷൻ, കോമഡി, പ്രണയം എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയിട്ടുണ്ട്. പ്രധാന വേഷങ്ങൾ ചെയ്ത ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ കയ്യടി നേടുന്നതിനൊപ്പം തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന പദ്മപ്രിയ, നിമിഷ സജയൻ എന്നിവരാണ്. രുഗ്മിണി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച പദ്മപ്രിയ ഒരിടവേളക്ക് ശേഷം വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ബിജു മേനോൻ അവതരിപ്പിച്ച അമ്മിണിപ്പിള്ളയുടെ ഭാര്യയായി ആദ്യാവസാനം നിറഞ്ഞു നിൽക്കുകയാണ് പദ്മപ്രിയ.

ഭർത്താവിനെ ഏറെ സ്നേഹിക്കുന്ന, ഭർത്താവിന്റെ തോൽവി സ്വന്തം തോൽവി പോലെ കാണുന്ന രുഗ്മിണി ചിത്രത്തിന്റെ ക്‌ളൈമാക്‌സിനോടടുക്കുമ്പോൾ ഒരു മാസ്സ് കഥാപാത്രമായി മാറുന്നുണ്ട്. അതുപോലെ തന്നെ ഇതിൽ നിമിഷ സജയൻ അവതരിപ്പിച്ച വാസന്തിയും ശ്രദ്ധ നേടുന്നു. റോഷൻ മാത്യു അവതരിപ്പിച്ച പൊടിയനെ സ്നേഹിക്കുന്ന വാസന്തി, അവനെ മാത്രമേ വിവാഹം കഴിക്കു എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഒരു കഥാപാത്രമാണ്. ആരുടെ മുന്നിലും പൊടിയനെ തള്ളി പറയാത്ത വാസന്തി, പല സാഹചര്യങ്ങളിലും കാണിക്കുന്ന മനഃശക്തിയും എടുക്കുന്ന നിലപാടുകളും ശ്രദ്ധേയമാണ്. ശ്കതമായ ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് ഒരു തെക്കൻ തല്ല് കേസിന്റെ നട്ടെല്ലായി നിൽക്കുന്നതെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. രൂപം കൊണ്ടും ഭാവം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമെല്ലാം, പദ്മപ്രിയയും നിമിഷാ സജയനും കഥാപാത്രമായി സ്‌ക്രീനിൽ ജീവിക്കുകയാണ് ചെയ്തത്. അത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും ഈ ഫാമിലി എന്റെർറ്റൈനെർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.