കഴിഞ്ഞ വർഷം തിങ്കളാഴ്ച്ച നിശ്ചയമെന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിലരങ്ങേറ്റം കുറിച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി സോണി ലൈവിലെത്തിയ തിങ്കളാഴ്ച്ച നിശ്‌ചയം ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ വീണ്ടും എത്തുകയാണ്. ഇത്തവണയും ചിരിയിൽ ചാലിച്ച ഒരു വ്യത്യസ്ത കഥയാണ് അദ്ദേഹം അവതരിപ്പിക്കാൻ പോകുന്നതെന്ന സൂചനയാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസർ നൽകുന്നത്. ഇതിനോടകം ഇതിന്റെ ഒന്നിലധികം ടീസറുകൾ പുറത്ത് വന്ന് കഴിഞ്ഞു. ഏറ്റവും പുതുതായി റിലീസ് ചെയ്ത ഇതിന്റെ ടീസറും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം വീണ്ടും കാഞ്ഞങ്ങാട് നടക്കുന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രം പറയാൻ പോകുന്നതെന്ന് ടീസർ കാണിച്ചു തരുന്നു.
ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസാണ് നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ, അർജുൻ ബി എന്നിവർക്കൊപ്പം ചേർന്ന് സംവിധായകൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദ്, എഡിറ്റ് ചെയ്തത് ഹരിലാൽ കെ രാജീവ് എന്നിവരാണ്. ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചതും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്‍റെ ബാനറിൽ…
This website uses cookies.