യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ. ഈ വരുന്ന ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഡിമൽ ഡെന്നിസ് ആണ്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ഇതിന്റെ പോസ്റ്ററുകൾക്കും ലിറിക് വീഡിയോകൾക്കും പിന്നാലെ ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സോങ് വീഡിയോയും തരംഗമാവുകയാണ്. താഴ്വാരങ്ങൾ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് അൻവർ അലിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് റെക്സ് വിജയനും ആണ്. റെക്സ് വിജയൻ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഷെയിൻ നിഗമിന്റെയും നായികാ വേഷം ചെയ്യുന്ന ഹിമികയുടെയും ചടുലമായ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഒരു പ്രണയ ഗാനമായി ഒരുക്കിയിരിക്കുന്ന ഈ പാട്ടിലൂടെ നൃത്തത്തിൽ ഉള്ള തന്റെ കഴിവും ഷെയിൻ നിഗം കാണിച്ചു തന്നിരിക്കുകയാണ്. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്ന ചിത്രം പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ആണ് അവതരിപ്പിക്കുന്നത്.
സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, അതുൽ കുൽക്കർണി, റാസ മുറാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ആണ് അന്തരിച്ചു പോയ പ്രശസ്ത നടൻ ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുള്ള നേടിയിട്ടുള്ള മുംബൈയിലെ കിങ്‌സ് യുണൈറ്റഡ് ആണ് ഇതിനു വേണ്ടി നൃത്ത രംഗങ്ങൾ ഒരുക്കിയത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.