[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കത്തെ വരവേൽക്കാൻ വമ്പൻ കട്ട് ഔട്ടുകളുമായി കോഴിക്കോടും

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസ് ചെയ്യാൻ ഇനി വെറും രണ്ടു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രവുമാണ് മാമാങ്കം. മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും വളരെ വലുതാണ്. കേരളമെങ്ങും ഈ ചിത്രത്തെ സ്വീകരിക്കാനായി വലിയ പരിപാടികൾ ആണ് മമ്മൂട്ടി ആരാധകർ ഒരുക്കുന്നത്. ഇപ്പോഴിതാ കോഴിക്കോടുള്ള മമ്മൂട്ടി ആരാധകർ അദ്ദേഹത്തിന്റെ വമ്പൻ കട്ട് ഔട്ടുകൾ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയി ഉയർത്തി കഴിഞ്ഞു.

കഴിഞ്ഞ ആഴ്ച തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കർ രാമകൃഷ്ണനും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, സുനിൽ സുഗത, കവിയൂർ പൊന്നമ്മ, കനിഹ, ഇനിയ, ജയൻ ചേർത്തല എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.