തമിഴ് ചിത്രമായ ഡോണിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം 20 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. ശിവകാർത്തികേയൻ നായകനായി എത്തുന്ന ഡോൺ നിർമ്മിച്ചിരിക്കുന്നതും അദ്ദേഹമാണ്. ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ബേ, കണ്ണാലെ തിട്ടിടാതെ. എന്ന വരികളോടെ തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്. വീണ്ടും അനിരുദ്ധ് മാജിക് ആവർത്തിച്ചു എന്നാണ് ഈ ഗാനത്തെ കുറിച്ച് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ശിവകാർത്തികേയൻ, നായികാ വേഷം ചെയ്യുന്ന പ്രിയങ്ക മോഹൻ എന്നിവർ ചേർന്നുള്ള പ്രണയ രംഗങ്ങൾ നിറഞ്ഞ ഈ ഗാനം യുവ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു എന്ന് തന്നെയാണ് അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. വരുന്ന മാർച്ച് അവസാന വാരം ഡോൺ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ആദിത്യ ആർ കെ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ, പ്രിയങ്ക മോഹൻ എന്നിവരെ കൂടാതെ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് സിബി ചക്രവർത്തി ആണ്. കെ എം ഭാസ്കരൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നാഗൂരൻ ആണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ പുതിയ ഗാനം കൂടി ഹിറ്റായി മാറിയതോടെ ഡോൺ എന്ന ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെയധികം വർധിച്ചു എന്ന് തന്നെ പറയാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.