Joseph Movie Video Song Uyirin Naadhane
പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന ചിത്രമാണ് ജോസഫ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഉയിരിൻ നാഥനെ എന്ന് തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീറും ഉയിരിൻ നാഥനെ എന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണൻ ബി കെ യും ആണ്.
വിജയ് യേശുദാസും മെറിൻ ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഉടനെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കട്ട കലിപ്പ് ലുക്കിലാണ് ജോജു ജോർജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു നിർമ്മാതാവ് എന്ന നിലയിലും നമ്മുക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജോജു ജോർജിന്റെ സാന്നിധ്യമാണ് ഈ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. അദ്ദേഹം ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടും ഉണ്ട്. ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് കഴിഞ്ഞ മാസം റിലീസ് ചെയ്തത്. ഇതിലെ പുതിയ ഗാനം റിലീസ് ചെയ്തത് യുവ താരം നിവിൻ പോളി ആണ്. ജോസെഫിന്റെ പോസ്റ്ററുകളും ഏറെ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ സ്വീകരിച്ചു എന്നുള്ളതും ചിത്രത്തിന് ഗുണം ചെയ്യുമെന്നുറപ്പാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.