മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് കേരളത്തിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച വിജയം നേടി മുന്നേറുന്ന ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോ കൂടി ഇപ്പോൾ വൈറൽ ആവുകയാണ്. ചിത്രത്തിൽ ചെറുതെങ്കിലും ഒരു നിർണ്ണായക വേഷം അവതരിപ്പിച്ച അന്ന രാജൻ ആണ് പുതിയ ലൊക്കേഷൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തത്. നായകളുമായി ഉള്ള ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് ഈ നടി പങ്കു വെച്ചിരിക്കുന്നത്. വേട്ട പട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.
നേരത്തെ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോയും അതുപോലെ തന്നെ ചിത്രത്തിലെ രംഗങ്ങൾക്ക് വേണ്ടി പീറ്റർ ഹെയ്ൻ നായകളെ പരിശീലിപ്പിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ചു, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ ആണ് നായികമാർ ആയി വന്നിരിക്കുന്നത്. തമിഴ് നടൻ ജയ്, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, നോബി, വിജയ രാഘവൻ, ആർ കെ സുരേഷ്, അന്ന രാജൻ, സന്തോഷ് കീഴാറ്റൂർ, നരേൻ, ഷംന കാസിം, വിനയ പ്രസാദ്, എം ആർ ഗോപ കുമാർ, അജു വർഗീസ്, ബിജു കുട്ടൻ, ജയൻ ചേർത്തല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.