മൂന്ന് വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ സിനിമകളിലൊന്നാണ് തണ്ണീർ മത്തൻ ദിനങ്ങൾ. മാത്യൂസ് തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ മറ്റൊരു നടിയാണ് ഗോപിക രമേശ്. ഈ ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഈ യുവനടി പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴായി വൈറലായിട്ടുണ്ട്. ആ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെയൊക്കെ വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഗോപികാ രമേശിന്റെ അത്തരത്തിലൊരു ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വീഡിയോ വൈറലായി മാറുകയാണ്. അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ നടി യുവ പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
https://www.instagram.com/reel/ChZjngzo6wL/?utm_source=ig_web_copy_link
ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഗോപികയെ സ്റ്റൈൽ ചെയ്തത് അരുൺ ദേവ് ആണെങ്കിൽ ഗോപികയുടെ ചിതങ്ങൾ പകർത്തിയത് വിഷ്ണുവാണ്. മാക്‌സോ ക്രീയേറ്റീവ് സ്റ്റുഡിയോ ആണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിങ്ങളുടെ ബാർബി ഗേളല്ല എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഗോപിക പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ബാർബി ഗേളിനെ അനുസ്‌മരിപ്പിക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ കൂടാതെ വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക അഭിനയിച്ചിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, നിർമ്മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ഗോപികയടക്കം ഒട്ടേറെ പുതുമുഖങ്ങൾ മലയാള സിനിമയുടെ ഭാഗമായി മാറിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.