ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പാപ്പൻ ഈ വരുന്ന ജൂലൈ 29 ന് ആഗോള റിലീസായി എത്തുകയാണ്. ആർ ജെ ഷാൻ തിരക്കഥ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിന്റെ ട്രൈലെർ വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും കയ്യടി നേടുകയാണ്. കഴിഞ്ഞ ദിവസമാണ് ഇതിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തത്. നീയെന്നോരാളില്‍ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും രചിച്ചിരിക്കുന്നത് ജ്യോതിഷ് കാശിയുമാണ്. ജേക്‌സ് ബിജോയിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വളരെ പതിഞ്ഞ താളത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്നുണ്ട്.
സുരേഷ് ഗോപിയെ കൂടാതെ നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങി ഒരു വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന തീപ്പൊരി പോലീസ് ഓഫീസറായാണ് സുരേഷ് ഗോപി ഇതിൽ അഭിനയിച്ചിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.