[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍; തിരുവനന്തപുരത്തെ ഇളക്കി മറിച്ച് മഹാവീര്യർ ടീം

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യർ വരുന്ന ജൂലൈ 21 ന് ആഗോള റിലീസായി എത്തുകയാണ്. നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ടൈം ട്രാവൽ, ഫാന്റസി എന്നിവക്കൊപ്പം ഹാസ്യവും കോടതി വ്യവഹാരങ്ങളുമെല്ലാം ഇടകലർത്തിയാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നതെന്നു ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലു മാളിലെത്തിയ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രേക്ഷകരോട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നാണ് ആസിഫ് അലി അഭിപ്രായപ്പെട്ടത്‌. ഇരുവരേയും കാണാൻ വമ്പൻ ജനാവലിയാണ് അവിടെ തടിച്ചു കൂടിയത്.

ലഭിച്ച സ്വീകരണത്തിനുള്ള നന്ദിയും സന്തോഷവും ഇരുവരും പങ്കു വെക്കുകയും ചെയ്തു. യാതൊരു വിധ സിനിമാ പാരമ്പര്യവും ഇല്ലാതെ വന്ന്, പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ തനിക്കും നിവിനും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത് എന്നാണ് ആസിഫ് അലി ചോദിച്ചത്. താനും ആസിഫും ഏകദേശം എട്ടോ ഒമ്പതോ വർഷങ്ങൾക്കു ശേഷമാണു ഒരു ചത്രം ഒരുമിച്ചു ചെയ്തതെന്ന് ഓർത്തെടുത്ത നിവിൻ, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നും കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും നിവിൻ പറയുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യർ നിർമ്മിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.