Neerali Movie Kannane Kannalane Song
മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ‘നീരാളി’. വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു- മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്. മോഹൻലാലും- ശ്രേയ ഘോഷലും ചേർന്ന് ആലപിച്ച ‘അഴകേ അഴകേ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചു, എന്നാൽ രണ്ടാമത്തെ ഗാനം അതിലും മികച്ചതായിരുന്നു. വിജയ് യേശുദാസ് ആലപിച്ച ‘നീരാളി പിടിത്തം’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചു. സിനിമ പ്രേമികൾ എല്ലാവരും ഉറ്റു നോക്കിയിരുന്നത് മൂന്നാമത്തെ ഗാനത്തിന് വേണ്ടിയായിരുന്നു.
കാത്തിരിപിന് വിരാമമെന്നപ്പോലെ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടു. വളരെ ചുരുങ്ങിയ സമയംകൊണ്ട് കാട്ട് തീ പോലെ ഗാനം എങ്ങും വ്യാപിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം. ‘നീരാളി’ സിനിമയുടെ രണ്ടാമത്തെ വീഡിയോ സോങ് കൂടിയാണിത്. എം. ജി ശ്രീകുമാർ, ശ്യാം പ്രസാദ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. ‘കണ്ണാനെ കണ്ണലാനെ’ എന്ന് തുടങ്ങുന്ന ഈ ഗാനം ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്. റെക്കോഡിങ് സ്റ്റുഡിയോയിലെ വീഡിയോയാണ് നീരാളി ടീം പുറത്തു വിട്ടിരിക്കുന്നത്. ഓരോ ഗാനങ്ങളും ചിത്രത്തിന് പ്രതീക്ഷ കൂട്ടുകയാണ്.
സാജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാസർ, ദിലീഷ് പോത്തൻ, പാർവതി നായർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ സംവിധായകൻ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനും ചേർന്നാണ് പൂർത്തിയാക്കിയത്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രം ജൂലൈ 12 നെ വമ്പൻ റീലീസോട് കൂടി പ്രദർശനത്തിനെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.