മലയാളത്തിന്റെ പ്രിയ നായികമാരിലൊരാളാണ് നസ്രിയ നസീം. യുവ താരം ഫഹദ് ഫാസിലിന്റെ ഭാര്യ കൂടിയായ നസ്രിയ ഒരിടവേളക്ക് ശേഷം കൂടെ എന്ന അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. അതിനു ശേഷം അൻവർ റഷീദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ട്രാൻസിലും അഭിനയിച്ച നസ്രിയ ഇപ്പോൾ തന്റെ ആദ്യ തെലുങ്കു ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ്. അന്റെ സുന്ദരനിക്കി എന്നാണ് ഈ ചിത്രത്തിന്റെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനിയാണ്. വരുന്ന ജൂൺ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ലീല തോമസ് എന്ന കഥാപാത്രമായി ഇതിൽ നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായാണ് നാനി എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ തെലുങ്കു ചിത്രത്തിന് താൻ ഡബ്ബ് ചെയ്യുന്ന രസകരമായ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം.
തെലുങ്കു ഡബ്ബ് ചെയ്യാൻ ബുദ്ധിമുട്ടുന്ന തന്റെ അവസ്ഥയാണ് നസ്രിയ കാണിച്ചു തരുന്നത്. വളരെ രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വിവേക് ആത്രേയ തന്നെയാണ്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരുമഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗറാണ്. ഒരു റൊമാന്റിക് കോമഡിയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. നികേത് ബൊമ്മി റെഡ്‌ഡി ക്യാമറ ചലിപ്പിച്ച ഈ ഈ ചിത്രത്തിന്റെ എഡിറ്റർ, രവി തേജ ഗിരിജാലയാണ്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.