[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റാമിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ചിത്രം; വെളിപ്പെടുത്തി ജീത്തു ജോസഫ്..!

ഹാട്രിക്ക് വിജയം മോഹൻലാലുമൊത്ത് നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റിനും ദൃശ്യം 2 എന്ന ഗ്ലോബൽ ഒടിടി ഹിറ്റിനു ശേഷം ഈ കൂട്ടുകെട്ടിൽ പുറത്ത് വന്ന ചിത്രമാണ് ട്വൽത് മാൻ. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ കൂട്ടുകെട്ടിന് മറ്റൊരു വിജയം കൂടി സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ റാം എന്ന പുതിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ. നേരത്തെ പകുതിയോളം ഷൂട്ട് പൂർത്തിയാക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. ബ്രിട്ടനിൽ അവസാന ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് നടി തൃഷയാണ് നായികാ വേഷം ചെയ്യുന്നത്. ജൂലൈ മാസത്തിൽ റാമിന്റെ ഷൂട്ടിങ് വീണ്ടുമാരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നാൽ റാം കഴിഞ്ഞു ചെയ്യാൻ താൻ കമ്മിറ്റ് ചെയ്ത ചിത്രങ്ങളിൽ ഒരു മോഹൻലാൽ ചിത്രം കൂടിയുണ്ടെന്നും വളരെ നല്ല ഒരു പ്രമേയമാണ് ആ ചിത്രം ചർച്ച ചെയ്യുകയെന്നും ജീത്തു ജോസഫ് പറയുന്നു. ആശീർവാദ് സിനിമാസായിരിക്കും ആ ചിത്രം നിർമ്മിക്കുകയെന്നും ജീത്തു ജോസഫ് പറഞ്ഞു. അത് കൂടാതെ ഒരു ഹിന്ദി ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയും താൻ വൈകാതെ ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആസിഫ് അലി നായകനായ കൂമൻ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ അടുത്ത റിലീസ്. അതുപോലെ തന്റെ ആദ്യ ചിത്രമായ ഡിറ്റക്ടീവിന്റെ രണ്ടാം ഭാഗമായി പണ്ടാലോചിച്ച ഒരു ത്രില്ലർ ചിത്രത്തിന്റെ കഥയും, മുഴുവനായി ഇപ്പോൾ കയ്യിലുണ്ടെന്നും അതും സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിനെല്ലാം പുറമെ ദൃശ്യം 3 എന്ന ചിത്രവും ഒരുക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.