[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആദ്യ തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്യുന്ന നസ്രിയ; രസകരമായ വീഡിയോ കാണാം

മലയാളത്തിന്റെ പ്രിയ നായികമാരിലൊരാളാണ് നസ്രിയ നസീം. യുവ താരം ഫഹദ് ഫാസിലിന്റെ ഭാര്യ കൂടിയായ നസ്രിയ ഒരിടവേളക്ക് ശേഷം കൂടെ എന്ന അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. അതിനു ശേഷം അൻവർ റഷീദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ട്രാൻസിലും അഭിനയിച്ച നസ്രിയ ഇപ്പോൾ തന്റെ ആദ്യ തെലുങ്കു ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ്. അന്റെ സുന്ദരനിക്കി എന്നാണ് ഈ ചിത്രത്തിന്റെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനിയാണ്. വരുന്ന ജൂൺ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ലീല തോമസ് എന്ന കഥാപാത്രമായി ഇതിൽ നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായാണ് നാനി എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ തെലുങ്കു ചിത്രത്തിന് താൻ ഡബ്ബ് ചെയ്യുന്ന രസകരമായ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം.

തെലുങ്കു ഡബ്ബ് ചെയ്യാൻ ബുദ്ധിമുട്ടുന്ന തന്റെ അവസ്ഥയാണ് നസ്രിയ കാണിച്ചു തരുന്നത്. വളരെ രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വിവേക് ആത്രേയ തന്നെയാണ്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരുമഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗറാണ്. ഒരു റൊമാന്റിക് കോമഡിയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. നികേത് ബൊമ്മി റെഡ്‌ഡി ക്യാമറ ചലിപ്പിച്ച ഈ ഈ ചിത്രത്തിന്റെ എഡിറ്റർ, രവി തേജ ഗിരിജാലയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.