യുവ നായികാ താരം അനിഖ സുരേന്ദ്രൻ നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രമാണ് ഓ മൈ ഡാർലിംഗ്. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറി, അതിനു ശേഷം ഒരുപിടി മലയാളം, തമിഴ് ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ അനിഖ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിച്ച ചിത്രം കൂടിയാണിത്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര സോങ് എന്ന പേരിൽ പുറത്തു വന്നിരിക്കുന്ന ഈ ഗാനം രചിച്ചത് വിനായക് ശശികുമാറും ഇതിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനുമാണ്. കെ എസ് ഹരിശങ്കർ, കീർത്തന ശബരീഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അനിഖ സുരേന്ദ്രൻ, മെൽവിൻ ജി ബാബു എന്നിവർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.
ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. അനിഖ, മെൽവിൻ എന്നിവർ കൂടാതെ മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. ഒരു പക്കാ റൊമാന്റിക് ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് നേരത്തെ പുറത്തു വന്ന ഇതിന്റെ ട്രെയ്ലറും നമ്മുക്ക് നൽകിയത്. അൻസാർ ഷാ ക്യാമറ ചലിപ്പിച്ച ഓ മൈ ഡാർലിംഗ് എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.