പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമെന്ന ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ലോക ഉറക്ക ദിനത്തിൽ പുറത്ത് വന്ന ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നുറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങൾ ആണ് ആ ടീസറിൽ ഉണ്ടായിരുന്നതെന്നത് കൗതുകം സൃഷ്ടിച്ചു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ആകാംഷകൾ വർദ്ധിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ പുതിയ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറച്ചു കൂടി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമാണ് ഇന്ന് വന്ന ടീസറിൽ കാണാൻ കഴിയുന്നത്. പ്രശസ്ത രചയിതാവ് എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രം കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം പഴനിയിലാണ് കൂടുതലും ചിത്രീകരിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും നടൻ അശോകനും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.