മലയാളികളുടെ പ്രീയപ്പെട്ട നായികാ താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ, ആദ്യമായി അഭിനയിച്ച തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ടീസർ ഇപ്പോൾ നേടിയെടുക്കുന്നത്. നേരത്തെ പ്രയർ ഓഫ് ലീല എന്ന പേരിൽ ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ട് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചരുന്നു. ഈ വർഷം ജൂൺ പത്തിന് ആണ് അന്റെ സുന്ദരനിക്കി റിലീസ് ചെയ്യാൻ പോകുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വിവേക് ആത്രേയ തന്നെയാണ്.
നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗർ ആണ്. നികേത് ബൊമ്മി റെഡ്‌ഡി കാമറ ചലിപ്പിച്ച ഈ ഈ ചിത്രത്തിന്റെ എഡിറ്റർ, രവി തേജ ഗിരിജാല ആണ്. ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. ലീല തോമസ് എന്ന കഥാപാത്രം യായി നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രം ആയാണ് നാനി എത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.