ഒട്ടേറെ ഹൃസ്വ ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. ആ കൂട്ടത്തിലേക്കു ഒരു ഹൃസ്വ ചിത്രം കൂടി എത്തിയിരിക്കുകയാണ്. ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ പേരിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു പുതിയ ഹൃസ്വ ചിത്രമാണ് നങ്ങേലി. ആളുകളുടെ കപട സദാചാര ബോധത്തിനെ പരിഹസിക്കുന്ന സൃഷ്ടിയെന്ന നിലയിലാണ് നങ്ങേലി എന്ന ഈ ഹൃസ്വ ചിത്രം ഏറെ കയ്യടി നേടുന്നത്. പഴയകാലത്തെ കഥ പറയുന്ന ഈ ഹൃസ്വ ചിത്രം അതിന്റെ മേക്കിങ് നിലവാരം കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. വിദേശത്തുനിന്നും വരുന്ന യുവാവ് നങ്ങേലി എന്ന സ്ത്രീയിൽ ആകൃഷ്ടനാകുന്നതാണ് ഈ ഹൃസ്വ ചിത്രം നമ്മളോട് പറയുന്ന കഥ. മേക്കിങ്ങും പ്രമേയവും ശ്രദ്ധ നേടുന്നതിനൊപ്പം തന്നെ ഇതിന്റെ ക്ലൈമാക്‌സും വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുക്കുന്നത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
സ്വാതി, സന്തോഷ് റാം, ഡോ. അബ്ദുള്ള, പ്രതീഷ് വാസുദേവ്, ഹരികൃഷ്ണൻ ഷാരു, മൗൻ കൃഷ്ണൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് തക്കുടു നായർ ആണ്. മുബഷീർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്, സംഗീത സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നതു യഥാക്രമം ആനന്ദ്, നിഖിൽ സാൻ എന്നിവരാണ്. മസാല കാപ്പി സീരിസിന്റെ ഭാഗമായി റിലീസ് ചെയ്തിരിക്കുന്ന നങ്ങേലി എന്ന ആദ്യ എപ്പിസോഡിന്റെ ടൈറ്റിൽ ടാഗ് ലൈൻ അവളുടെ അഴകിന്റെ ആഴം കണ്ടെത്തിയവൻ എന്നാണ്. ബോധി എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോടടുത്തു വ്യൂസാണ് ഈ ഹൃസ്വ ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.