[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല: വ്യാജ വാർത്തയ്‌ക്കെതിരെ മന്യ…

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരുകാലത്ത് ഏറെ ശ്രദ്ധേയയായ നടിയായിരുന്നു മന്യ. ബാലതാരമായി സിനിമയിൽ കടന്നു വരുകയും പിന്നീട് മലയാളം, തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിൽ നായികയായി താരം വേഷമിട്ടിട്ടുണ്ട്. 1989 ൽ സ്വന്തം എന്ന് കരുതി എന്ന സിനിമയിൽ ബാലതാരമായാണ് മന്യ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ജോക്കർ, രാക്ഷസരാജാവ്, അപരിചിതൻ, തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെച്ചിരുന്നു. നടി മന്യയെക്കെതിരെ അടുത്തിടെ പ്രചരിച്ച വ്യാജ വാർത്തയെക്കെതിരെ പ്രതികരിച്ചു നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ താഴെ കമെന്റ് രേഖപ്പെടുത്തിയാണ് മന്യ പ്രതികരിച്ചിരിക്കുന്നത്. നടൻ ദിലീപിനെ കുറിച്ചു മന്യ നടത്തിയ പ്രസ്താവന എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നത്. എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാർത്ത. വളരെ ചുരുങ്ങിയ സമയം കൊണ്ട് വാർത്ത ഏറെ ശ്രദ്ധ നേടുകയായിരുന്നു. ഇത് വ്യാജ വാർത്തയാണെന്ന് മന്യ വാർത്തയുടെ താഴെ കുറിക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് തന്റെ പേജിൽ പങ്കുവെക്കുകയായിരുന്നു. ഇത്‌ സിനിമ പ്രേമികളെ തെറ്റുദ്ധരിപ്പിക്കുന്ന വാർത്ത ആണെന്നും ദിലീപ് അങ്ങനെ പറഞ്ഞട്ടില്ല എന്ന് താരം തുറന്ന് പറയുകയുണ്ടായി. ബഹുദൂര്‍ക്ക തമാശ ദിലീപ് പറയുമായിരുന്നു എന്നാണ് താൻ അഭിമുഖത്തില്‍ പറഞ്ഞതെന്നും ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ നിരോധിക്കപ്പെടണം എന്ന് മന്യ വ്യക്തമാക്കി. ഇത് അറപ്പുളവാക്കുന്നതാണെന്നും ഈ വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം അല്ലെങ്കില്‍ നിയപരമായി മുന്നോട്ട് പോകുമെന്ന് താരം കൂട്ടിച്ചേർത്തു. മന്യയ്ക്ക് ശക്തമായ പിന്തുണ നൽകി ഒരുപാട് വ്യക്തികൾ രംഗത്ത് എത്തിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.