തെലുങ്കു സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ ത്രില്ലറിന്റെ ട്രെയ്‌ലർ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. ബാലയ്യയുടെ മാസ്സ് അവതാരത്തെ ആരാധകർക്ക് കാണിച്ചു കൊടുത്ത ഈ ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. റീലീസ് ചെയ്ത് 48 മണിക്കൂർ തികയുന്നതിന് മുൻപ് 15 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ചിത്രം യൂട്യൂബിൽ നിന്ന് നേടിയത്. മാസ്സ് ചിത്രങ്ങളുടെ സംവിധായകൻ അനിൽ രവിപുടി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാലയ്യക്കൊപ്പം കാജൽ അഗർവാൾ, അർജുൻ രാംപാൽ, ശ്രീലീല, ജോൺ വിജയ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ വേഷമിട്ടിരിക്കുന്നു.
സാഹു ഗാരപറ്റി, ഹാരിഷ് പേഡി എന്നിവർ ചേർന്ന് ഷൈൻ സ്ക്രീൻ സിനിമ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലയ്യയെ ഇതുവരെ കാണാത്ത രീതിയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ എസ് തമൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സി രാം പ്രസാദ് ആണ്. തമ്മി രാജു എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഭഗവന്ത് കേസരിക്ക് വേണ്ടി സംഘട്ടനം ഒരുക്കിയത് വി വെങ്കട് ആണ്. രാജീവൻ പ്രൊഡക്ഷൻ ഡിസൈനറായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ എസ് കൃഷ്ണയാണ്. അഖണ്ഡ, വീരസിംഹ റെഡ്ഢി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിജയത്തിന്റെ ഹാട്രിക് ലക്ഷ്യമിട്ടാണ് ബാലയ്യ ഭഗവന്ത് കേസരിയായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.