[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമേരിക്കയിൽ ദളപതി തരംഗം; ആയിരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ലിയോ.

ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം പത്തൊൻപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ലോകത്തിന്റെ പല കോണിലും റെക്കോർഡ് തകർക്കുന്ന അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് ആണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ലിയോ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരിക്കും. ഇപ്പോഴിതാ അമേരിക്കയിൽ ഒരു തമിഴ് ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ റിലീസിലേക്കാണ് ലിയോ കുതിക്കുന്നത്. ആയിരം സ്‌ക്രീനുകളിലാണ് ഈ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിക്കുകയെന്ന വാർത്തകളാണ് വരുന്നത്. അമേരിക്കയിലും ദളപതി വിജയ്ക്കുള്ള മാർക്കറ്റ് തന്നെയാണ് ഇത്രയും വലിയ റിലീസിനുള്ള കാരണം.

ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിട്ടിട്ടുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ലിയോക്ക് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തത് ഫിലോമിൻ രാജുമാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ലിയോ ട്രെയ്ലറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ഈ ചിത്രമെന്നറിയാനുള്ള ആകാംക്ഷയിലാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.