[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും ബാലയ്യ; 15 മില്യൺ കാഴ്ചക്കാരുമായി ഭഗവന്ത് കേസരി ട്രെയ്‌ലർ.

തെലുങ്കു സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ ത്രില്ലറിന്റെ ട്രെയ്‌ലർ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. ബാലയ്യയുടെ മാസ്സ് അവതാരത്തെ ആരാധകർക്ക് കാണിച്ചു കൊടുത്ത ഈ ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. റീലീസ് ചെയ്ത് 48 മണിക്കൂർ തികയുന്നതിന് മുൻപ് 15 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ചിത്രം യൂട്യൂബിൽ നിന്ന് നേടിയത്. മാസ്സ് ചിത്രങ്ങളുടെ സംവിധായകൻ അനിൽ രവിപുടി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാലയ്യക്കൊപ്പം കാജൽ അഗർവാൾ, അർജുൻ രാംപാൽ, ശ്രീലീല, ജോൺ വിജയ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ വേഷമിട്ടിരിക്കുന്നു.

സാഹു ഗാരപറ്റി, ഹാരിഷ് പേഡി എന്നിവർ ചേർന്ന് ഷൈൻ സ്ക്രീൻ സിനിമ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലയ്യയെ ഇതുവരെ കാണാത്ത രീതിയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ എസ് തമൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സി രാം പ്രസാദ് ആണ്. തമ്മി രാജു എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഭഗവന്ത് കേസരിക്ക് വേണ്ടി സംഘട്ടനം ഒരുക്കിയത് വി വെങ്കട് ആണ്. രാജീവൻ പ്രൊഡക്ഷൻ ഡിസൈനറായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ എസ് കൃഷ്ണയാണ്. അഖണ്ഡ, വീരസിംഹ റെഡ്ഢി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിജയത്തിന്റെ ഹാട്രിക് ലക്ഷ്യമിട്ടാണ് ബാലയ്യ ഭഗവന്ത് കേസരിയായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.