തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം ഇപ്പോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന തെലുങ്കു ചിത്രങ്ങളിലൊന്നാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഇപ്പോൾ എൻ ബി കെ 107 എന്ന പേരിലാണ് അറിയപ്പെടുന്നത്. മരണ മാസ്സ് ലുക്കിൽ ബാലയ്യ എത്തുന്ന ഈ ചിത്രത്തിന്റെ ഒരു ടെറാ മാസ്സ് ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷനും പഞ്ച് ഡയലോഗുകളുമായി ബാലയ്യ നിറഞ്ഞു നിൽക്കുന്ന ഈ ടീസർ, അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വിട്ടിരിക്കുന്നത്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞു, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ ബാലയ്യ ഈ ചിത്രത്തിലെത്തിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയായി ശ്രുതി ഹാസനാണ് എത്തുന്നത്. വരലക്ഷ്മി ശരത്കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. രവി തേജ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ക്രാക്ക് ആയിരുന്നു ഗോപിചന്ദ് മല്ലിനേനി തൊട്ടു മുൻപ് സംവിധാനം ചെയ്ത ചിത്രം. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഋഷി പഞ്ചാബിയാണ്. സ്റ്റണ്ട് ശിവ, റാം- ലക്ഷ്മൺ ടീം എന്നിവർ സംഘട്ടനമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നവീൻ നൂലിയാണ്. കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ അഖണ്ഡ എന്ന ചിത്രമായിരുന്നു ബാലയ്യയുടെ തൊട്ടു മുൻപത്തെ റിലീസ്. ആ ചിത്രം സംവിധാനം ചെയ്ത ബോയപ്പട്ടി ശ്രീനുവിനോടൊപ്പം വീണ്ടും ഒന്നിക്കാൻ പോവുകയാണ് ബാലയ്യ എന്ന വാർത്തകളും ഇപ്പോൾ വരുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.