എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം ഇപ്പോൾ ആയിരം കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ ആയി കുതിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ആരാധകരേയും സിനിമ പ്രേമികളേയും ഒരുപോലെ ത്രസിപ്പിച്ച ആ കിടിലൻ ഡാൻസ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായ നാട്ടു കൂത്ത് എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. നേരത്തെ ഇതിന്റെ ലിറിക്/ മേക്കിങ് വീഡിയോ ആണ് പുറത്തു വന്നു സൂപ്പർ ഹിറ്റായിരുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരുടെ അതിഗംഭീരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. അത്തരം ചടുലമായ, ത്രസിപ്പിക്കുന്ന, മെയ്‌വഴക്കം കാണിച്ചു തരുന്ന നൃത്ത ചുവടുകളാണ് ഈ ഗാനത്തിൽ അവർ കാണിച്ചു തരുന്നത്.
തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആണ് ഈ ഗാനം പുറത്തു വന്നിരിക്കുന്നത്. എം എം കീരവാണി സംഗീതം ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ചന്ദ്രബോസ് ആണ്. രാഹുൽ സിപ്ലിഗുഞ്ഞ, കാലഭൈരവ എന്നിവർ ചേർന്നാണ് ഈ ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നൃത്ത രംഗങ്ങളിൽ ഒന്ന് എന്ന് അഭിനന്ദനം ലഭിച്ച ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നതു പ്രേം രക്ഷിത് ആണ്. ആലിയ ഭട്ട്. അജയ് ദേവ്‌ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, ശ്രേയ ശരൺ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.