നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ആണ് നാം. രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, രഞ്ജി പണിക്കർ, ടോണി ലുക്ക് , നോബി, ശബരീഷ് വർമ്മ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നു. ഗൗതം വാസുദേവ് മേനോൻ അഭിനേതാവായി മലയാള സിനിമയിൽ അരങ്ങേറുന്ന ചിത്രം എന്ന നിലയിൽ തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ക്രിസ്മസ് കാർഡ് മോഡലിൽ ഒരു മോഷൻ പോസ്റ്ററും ഇറക്കി നാം ടീം ശ്രദ്ധ നേടുകയാണ്. മോഷൻ പോസ്റ്റർ മാത്രമല്ല, ക്രിസ്മസ് കാർഡ് മോഡലിൽ തന്നെയുള്ള ചിത്രത്തിന്റെ സാധാരണ പോസ്റ്ററുകളും ഒരു ക്രിസ്മസ് വിഷ് വീഡിയോയും നാം ടീം പുറത്തു ഇറക്കിയിട്ടുണ്ട്. ഏതായാലും രസകരമായതും മനോഹരമായതുമായ ഈ പോസ്റ്ററുകൾ ശ്രദ്ധ നേടുന്നുണ്ട്.
ഗൗതം മേനോൻ ഈ ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോൻ ആയി തന്നെയാണ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ഭാഗങ്ങൾ ചെന്നൈയിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഒരു ക്യാമ്പസ് ചിത്രമായി ഒരുങ്ങുന്ന നാം ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈയിൽ വെച് ഒരു സ്റ്റുഡന്റസ് ഗ്രൂപ്പിനെ അവരുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സമയത്തു സഹായിക്കുന്ന കഥാപാത്രം ആയാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വര്ഷം ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.