പൃഥ്വിരാജ് മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയമായ താരമാണ്. അണിയറയിൽ അദ്ദേഹത്തിന്റെ റീലീസിനായി ചിത്രമാണ് ‘മൈ സ്റ്റോറി’. റോഷിണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന പ്രണയ ചിത്രത്തിന് ശേഷം പാർവതി- പൃഥ്വിരാജ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മൈ സ്റ്റോറി’. അഞ്ജലി മേനോൻ ചിത്രത്തിലും ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്. ‘മൈ സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിർക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.
‘മൈ സ്റ്റോറി’ സിനിമയിലെ പുതിയ ഗാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ‘മിഴി മിഴി.. എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞു. ഹരി നാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിചരനും ശ്രേയ ഘോഷാലും ചേർന്ന് പാടിയ ഈ ഗാനം ചിത്രത്തിന് പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്. ഗാനത്തിലെ ദൃശ്യങ്ങളും ഇരുവരുടെ റൊമാൻസും മികച്ചതായിരുന്നു.
പാർവതി- പൃത്വി എന്നിവരുടെ കെമിസ്‌ട്രി മൊയ്‌ദീനിൽ ചരിത്രം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മൈ സ്റ്റോറിയിലെ പൃഥ്വിരാജിന്റെ ജാക്കറ്റുകൾ ഓണ്ലൈനിൽ ലേലത്തിൽ മുമ്പ് വെക്കുകയും അതിൽ നിന്ന് ലഭിച്ച പൈസ അനാഥാലയത്തിൽ മൈ സ്റ്റോറി അണിയറ പ്രവർത്തകർ നൽകി പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സഞ്ജു ശിവ്രാം, സണ്ണി വെയ്ൻ, മനോജ് കെ. ജയൻ, മണിയൻ പിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും പഞ്ചാത്തല സംഗീതം ഒരുക്കുന്നത് രാജ നാരായനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡൂഡ്ലീയും വിനോദും ചേർന്നാണ്. പ്രിയങ്ക് പ്രേം കുമാറാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മൈ സ്റ്റോറിയിലെ പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ കാണാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.