തമിഴ് നാട്ടിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ ആരാധന പിന്തുണയുള്ള നടനാണ് രജനികാന്ത്. രജനികാന്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ‘കാലാ’, പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം വൻ വിജയത്തോട് കൂടി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം വൈകാതെ തന്നെയുണ്ടാവും എന്നാണ് അറിയാൻ സാധിച്ചത് എന്നാൽ തമിഴ് നാട്ടിലെ സിനിമ പ്രേമികൾക്ക് അദ്ദേഹത്തെ ബിഗ് സ്ക്രീനിൽ തന്നെ കാണാനാണ് ആഗ്രഹം. രണ്ട് പാ രഞ്ജിത് ചിത്രങ്ങൾക്ക് ശേഷം രജനികാന്ത് ഡേറ്റ് നൽകിയിരിക്കുന്നത് കാർത്തിക്ക് സുബ്ബരാജിനാണ്. മെർക്കുറിയാണ് കാർത്തിക്ക് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
രജനികാന്ത്- കാർത്തിക്ക് സുബ്ബരാജ് ചിത്രം അതിവേഗത്തിലാണ് ഷൂട്ടിംഗ് നടന്നു കൊണ്ടികരിക്കുന്നത്. ദാർജിലിങ്ങിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രജനികാന്ത് 10 ദിവസം അല്ലിടാ ഹോട്ടൽസ് ആൻഡ് റിസോർട്ട്സിൽ താമസിക്കുകയുണ്ടായി. എന്നാൽ ദാർജിലിങ്ങിലെ ഈ വില്ലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. രജനികാന്തിന്റെ വരവോട് കൂടി അവിടെത്തെ വില്ലയും പേരെടുത്തു. രജനികാന്തിന്റെ താമസത്തിന് ശേഷം ‘രജനികാന്ത് വില്ല #3’ എന്നാണ് ഹോട്ടൽ മുതലാളി വില്ലക്ക് പേരിട്ടിരിക്കുന്നത്. അതുപോലെ ഹോട്ടലിൽ ‘രജനികാന്ത് സ്‌പെഷ്യൽ’ എന്ന ചായയും അവിടെ ഇന്നലെ മുതൽ ലഭ്യമാണ്.
കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിൽ ബോബി സിംഹ, സനത്ത്, മേഘ ആകാശ് തുടങ്ങിയവർ ഈ ഷെഡ്യുളിൽ ഭാഗമായിരുന്നു. ആക്ഷൻ രംഗങ്ങളാണ് അവിടെ കൂടുതൽ ചിത്രീകരിച്ചിരിക്കുന്നത്, പീറ്റർ ഹെയ്ന്റെ സാന്നിധ്യവും ദാർജിലിങ്ങിൽ ഉണ്ടായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയാണ് രജനികാന്തിന്റെ വില്ലനായി വേഷമിടുന്നത് എന്ന് സൂചനയുണ്ടായിരുന്നു, എന്നാൽ ചിത്രീകരണം അതീവ രഹസ്യമായിട്ടാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. സൺ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.