[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ തീപാറിക്കാൻ പൊളിറ്റിക്കൽ ത്രില്ലറുമായി വിജയ്-സൂര്യ നേർക്ക് നേർ!!!

കേരളത്തിൽ വലിയ തോതിൽ ആരാധന പിന്തുണയുള്ള രണ്ട് തമിഴ് നടന്മാരാണ് വിജയ്- സൂര്യ എന്നിവർ. രണ്ട് പേരുടെ ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കേരളത്തിൽ നൽകുന്നത്. 2011ൽ വിജയ് ചിത്രം വേലായുധവും സൂര്യ ചിത്രം 7ആം അറിവും നേർക്ക് നേർ ബോക്സ് ഓഫിസിൽ വന്നിരുന്നു, ദിവാലിക്ക് ഇരു ചിത്രങ്ങളും തരംഗം സൃഷ്ട്ടിച്ചായിരുന്നു തീയറ്റർ വിട്ടത്. എന്നാൽ 7 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. ഈ വർഷം ദിവാലിക്ക് വിജയ്- സൂര്യ ചിത്രങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുകയാണ്, സിനിമ പ്രേമികളും ആരാധകരും ഒന്നടങ്കം ആവേശത്തിലാണ്.

കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ. ആർ മുരുഗദോസ്- വിജയ് ഒന്നിക്കുന്ന ചിത്രമാണ് ‘സർക്കാർ’. ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വിജയുടെ പിറന്നാൾ പ്രമാണിച്ചു ഇന്നലെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടത്, വൈകിട്ട് ഫസ്റ്റ് ലുക്കും രാത്രി സെക്കന്റ് ലുക്ക് പോസ്റ്ററിനും പ്രേക്ഷകരും ആരാധകരും വൻ സ്വീകരണമാണ് നൽകിയിരുന്നത്. വർഷങ്ങൾക്ക് ശേഷം സൺ പിക്ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന വിജയ് ചിത്രം കൂടിയാണ് ‘സർക്കാർ’. ഭൈരവ എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ്- വിജയ് ഒന്നിക്കുന്ന ചിത്രവുമാണിത്.

സെൽവരാഘവൻ- സൂര്യ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. ഷൂട്ടിംഗ് ഈ ആഴ്ചയോട് കൂടി പൂർത്തിയാക്കുകയും അടുത്ത മാസം ആദ്യം മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയും ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റർ ചെഗുവേരയുമായി സാമ്യം തോന്നുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയവുമായി മാറുകയും ചെയ്ത ചിത്രത്തിന്റെ അടുത്ത പോസ്റ്റർ സൂര്യയുടെ പിറന്നാളിന് ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. തമിഴ് സിനിമയിൽ കോളിറ്റി ചിത്രങ്ങൾ മാത്രം ചെയ്യുന്ന ഡ്രീം വാരിയേർസാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് സൂര്യയുടെ നായികമാരായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഈ ദിവാലിക്ക് ഏറ്റുമുട്ടുന്ന സൂര്യ- വിജയ് ചിത്രങ്ങൾ പൊളിറ്റിക്കൽ ത്രില്ലറുകളുമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. വിജയ് ചിത്രം തമിഴ് നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ ചിന്താഗതികൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, സൂര്യ ചിത്രം രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരുകയും പിന്നീട് ചെഗുവേര ഭക്തനായി മാറുന്ന യുവാവിന്റെയുമാണ് കഥ പറയുന്നത്. രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളാണ്

webdesk

Recent Posts

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

7 hours ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

1 day ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

5 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

5 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

1 week ago

This website uses cookies.