സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരങ്ങൾ. ഇരു താരങ്ങളെക്കുമുള്ള ഗോസിപ്പുകളും വിമർശനാത്മകമായ വാർത്തകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയാറുള്ളത്. എന്നാൽ ഇപ്പോളിതാ ഇരുവരെയും വിജയ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. തിയേറ്ററുകളിൽ പ്രദർശനവിജയം തുടർന്ന് വിജയ് ചിത്രം മാസ്റ്ററിലെ ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയും. ഇതിനോടകം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനത്തിനാണ് ഇരുവരും ചുവട്ച്ചിരിക്കുന്നത്. ഇന്ത്യ മുഴുവൻ ട്രെൻഡ് ആയ വാത്തി കമിങ് എന്ന ഗാനം ഹോളിവുഡ് താരങ്ങളടക്കം മിക്ക സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് താരം അശ്വിനും ഈ ഗാനത്തിന് ചുവടു വെച്ചത് വിജയ് ആരാധകരെ വലിയ ആവേശത്തിലായിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രത്തിലെ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയാണ്.
https://www.instagram.com/p/CLvky1Npw1Z/
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അഭയ ഹിരണ്മയി ഗോപി സുന്ദറുമായുള്ള വീഡിയോ വെച്ചത്. നിമിഷങ്ങൾക്കകം വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളികൾ വലിയ രീതിയിൽ ആഘോഷമായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അനിരുദ്ധ് ആണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയമാക്കിയിരുന്നു. ആരാധകർക്ക് പുറമേ മറ്റ് സെലിബ്രിറ്റികളും ചിത്രത്തിലെ ഗാനങ്ങൾ ഏറ്റെടുത്തത് ഏവരിലും വലിയ കൗതുകമുണർത്തി. അവസാനിച്ചുവെന്ന് കരുതിയ ട്രെൻഡ് വീണ്ടും ഗോപി സുന്ദറിലൂടെയും അഭയ ഹിരണ്മയിലൂടെയും വീണ്ടും തുടരുകയാണ്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.