കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രം ദൃശ്യം 2 റിലീസ് ചെയ്തു ദിവസങ്ങൾ കൊണ്ട് തന്നെ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായി മാറി കഴിഞ്ഞു. ഇതുപോലെ ഒരു വിജയവും അഭിപ്രായവും പാൻ ഇന്ത്യ തലത്തിൽ മറ്റൊരു മലയാളം ചിത്രവും നേടിയിട്ടുണ്ടാവില്ല. അതുപോലെ ഈ ഒരൊറ്റ ചിത്രം കൊണ്ട് മോഹൻലാൽ എന്ന നടനും താരത്തിനും ലഭിച്ച ജനപ്രീതിയും താരമൂല്യവും ഒരു മലയാള താരത്തിന് സ്വപ്നം കാണാൻ സാധിക്കുന്നതിനും മുകളിലാണെന്നു സിനിമാ ലോകവും മലയാള സിനിമാ പ്രേക്ഷകരും പറയുന്നു. അത്രയധികം പ്രശംസയാണ് കേരളത്തിന് പുറത്തു നിന്ന് അദ്ദേഹത്തിന്റെ പ്രകടനത്തിനും ഈ സിനിമക്കും ലഭിക്കുന്നത്. മോഹൻലാലിനൊപ്പം തന്നെ സംവിധായകൻ ജീത്തു ജോസഫ്, ഈ ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച മുരളി ഗോപി എന്നിവർക്കും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ജോലി ചെയ്തതിനു കുറിച്ചുള്ള മുരളി ഗോപിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ. ഒരു നടൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും മോഹൻലാൽ എന്ന ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് എന്നും ഒരു ബഹുമതിയായി കാണുന്നു. ഇനിയും നമുക്കൊന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ. എന്ന വാക്കുകളാണ് മുരളി ഗോപി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ബ്ലെസ്സി ഒരുക്കിയ ഭ്രമരത്തിൽ മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ച മുരളി ഗോപി അതിനു ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ചത് ദൃശ്യം 2 ഇൽ ആണ്. അതുപോലെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം രചിച്ചതും മുരളി ഗോപിയാണ്. ഈ ചിത്രത്തിന്റെ രണ്ടാം, മൂന്നാം ഭാഗങ്ങളും മോഹൻലാലിനെ നായകനാക്കി മുരളി ഗോപി രചിക്കുന്നുണ്ട്. മുരളി ഗോപി രചിച്ച ആദ്യത്തെ ചിത്രമായ രസികനിലും മോഹൻലാൽ ആരാധകനായ കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് പറഞ്ഞത്. അന്തരിച്ചു പോയ മഹാനടൻ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.