[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആഘോഷം അവസാനിക്കുന്നില്ല ‘മാസ്റ്ററി’ലെ ഗാനത്തിന് ചുവടുവച്ച് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയും

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരങ്ങൾ. ഇരു താരങ്ങളെക്കുമുള്ള ഗോസിപ്പുകളും വിമർശനാത്മകമായ വാർത്തകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയാറുള്ളത്. എന്നാൽ ഇപ്പോളിതാ ഇരുവരെയും വിജയ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. തിയേറ്ററുകളിൽ പ്രദർശനവിജയം തുടർന്ന് വിജയ് ചിത്രം മാസ്റ്ററിലെ ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയും. ഇതിനോടകം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനത്തിനാണ് ഇരുവരും ചുവട്ച്ചിരിക്കുന്നത്. ഇന്ത്യ മുഴുവൻ ട്രെൻഡ് ആയ വാത്തി കമിങ് എന്ന ഗാനം ഹോളിവുഡ് താരങ്ങളടക്കം മിക്ക സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് താരം അശ്വിനും ഈ ഗാനത്തിന് ചുവടു വെച്ചത് വിജയ് ആരാധകരെ വലിയ ആവേശത്തിലായിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രത്തിലെ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത് തന്നെയാണ്.

https://www.instagram.com/p/CLvky1Npw1Z/

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അഭയ ഹിരണ്മയി ഗോപി സുന്ദറുമായുള്ള വീഡിയോ വെച്ചത്. നിമിഷങ്ങൾക്കകം വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളികൾ വലിയ രീതിയിൽ ആഘോഷമായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അനിരുദ്ധ് ആണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയമാക്കിയിരുന്നു. ആരാധകർക്ക് പുറമേ മറ്റ് സെലിബ്രിറ്റികളും ചിത്രത്തിലെ ഗാനങ്ങൾ ഏറ്റെടുത്തത് ഏവരിലും വലിയ കൗതുകമുണർത്തി. അവസാനിച്ചുവെന്ന് കരുതിയ ട്രെൻഡ് വീണ്ടും ഗോപി സുന്ദറിലൂടെയും അഭയ ഹിരണ്മയിലൂടെയും വീണ്ടും തുടരുകയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.