മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ റിലീസിനൊരുങ്ങുന്നു. അതിന്റെ ഭാഗമായി ഈ ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പ്രേക്ഷകരുടെ മുന്നിലെത്തി. മോൺസ്റ്റർ ഒരു ആക്ഷൻ- ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തരുന്നത്. പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ് ടീമൊന്നിച്ച ഈ ചിത്രം രചിച്ചത് പുലിമുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് ആഗോള റിലീസായി എത്തുന്ന മോൺസ്റ്റർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്.
ദീപക് ദേവാണ് ഇതിന് സംഗീതമൊരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലക്കി സിങ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകർക്ക് ഒരു സൂചനയും നൽകാത്ത രീതിയിലാണ് ഈ ചിത്രത്തിന്റെ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. ഏതായാലൂം സിനിമാ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാകും മോൺസ്റ്ററെന്ന ഫീലാണ് ട്രൈലെർ നമ്മുക്ക് തരുന്നത്. മലയാളത്തിൽ അധികം ചർച്ച ചെയ്യാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നതെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണിതെന്ന് വൈശാഖും പറയുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.