മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രണ്ട് ദിവസം കൊണ്ട് ഏകദേശം 10 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിയെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. സമീർ അബ്ദുൾ രചന നിർവഹിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനിയെന്ന തന്റെ സ്വന്തം ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് നിർമ്മിച്ചത്. നൻ പകൽ നേരത്ത് മയക്കമെന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് റോഷാക്ക്. ഇപ്പോഴിതാ ഈ ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യാൻ ലഭിച്ച ഓഫറും അതിന് മമ്മൂട്ടി നൽകിയ മറുപടിയും പങ്ക് വെക്കുകയാണ് മമ്മൂട്ടിയുടെ പി ആർ ഓ ആയ റോബർട്ട് ജിൻസ്.
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- ‘ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ’ ആ കണക്കുകൂട്ടലുകൾ എത്ര കൃത്യമായിരുന്നു”. ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ച ഈ ചിത്രത്തിൽ ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം എന്നിവരും അഭിനയിച്ചിരിക്കുന്നു. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയും സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനുമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.