തമിഴിൽ വിക്രമെന്ന ലോകേഷ് കനകരാജ് ചിത്രം സൂപ്പർ വിജയം നേടിയതോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന സംഭവവും വലിയ ചർച്ചയായി മാറി. കൈതിയും വിക്രമും ഇനി വരാൻ പോകുന്ന കൈതി 2 ഉം വിക്രം 3 മെല്ലാം പരസ്പരം ബന്ധപ്പെടുത്തി കഥ പറഞ്ഞ ലോകേഷ് ബ്രില്ലിയൻസ് ശ്രദ്ധ നേടിയെടുത്തു. ഹിന്ദിയിൽ ഷാരൂഖ് ഖാൻ നായകനായ പത്താനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തുന്നതോടെ ഒരു മൾട്ടിവേഴ്സിന് തുടക്കമാവുകയാണെന്നാണ് സൂചന. മലയാളത്തിലും അങ്ങനെ ഒരു മൾട്ടിവേഴ്സ് ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനായി അവർ തന്നെ രസകരമായ പല മൾട്ടിവേഴ്സ് തിയറികളും ഉണ്ടാക്കുന്നുമുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു എഡിറ്റഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മലയാളത്തിലെ രണ്ടു ഐകോണിക് കഥാപാത്രങ്ങളായ മോഹൻലാലിൻറെ ജോർജ് കുട്ടിയും മമ്മൂട്ടിയുടെ സേതുരാമയ്യരും, അതുപോലെ അടുത്തിടെ വന്നു ശ്രദ്ധ നേടിയ പൃഥ്വിരാജ് സുകുമാരന്റെ അരവിന്ദ് സ്വാമിനാഥനും ഒരുമിച്ചെത്തുന്ന ഒരു ത്രില്ലർ മൾട്ടിവേഴ്സ് വീഡിയോയാണ് വൈറലാവുന്നത്.
https://www.instagram.com/p/Ce_PakEAQyl/
ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ വന്നു പ്രേക്ഷകരെ ഞെട്ടിച്ച മോഹൻലാലിന്റെ ജോര്ജുകുട്ടിയെ പൂട്ടാൻ, മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ എത്തുന്നതും ആ കേസ് വാദിക്കാൻ അവസാനം അരവിന്ദ് സ്വാമിനാഥൻ രംഗത്ത് വരുന്നതുമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഗംഭീരമായി എഡിറ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ നിർമ്മിച്ച് പുറത്തു വിട്ടത് എല്‍ ഫ്‌ലിലിമിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജാണ്. ജനഗണമന എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രത്തെ നമ്മുക്ക് മുന്നിലെത്തിച്ച സംവിധായകൻ ഡിജോ ജോസ് ആന്റണി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. കൊലപാതകം ചെയ്തയാള്‍, അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍, അവസാനം അത് വാദിക്കാന്‍ വരുന്ന വക്കീലും എന്ന കുറിപ്പോടെയാണ് ഡിജോ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.