[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സാമ്രാജ്യം വീണ്ടെടുക്കാൻ കിംഗ് ഖാൻ വരുന്നു; ആവേശം നൽകി ഡോൺ 3 അപ്‌ഡേറ്റ്

ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സിനിമാ സീരീസാണ് ഡോൺ. അമിതാബ് ബച്ചൻ നായകനായി 1978 റിലീസ് ചെയ്ത സൂപ്പർ ഹിറ്റായ ഈ ചിത്രം പിന്നീട് 2006 ഇൽ ഷാരൂഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ റീമേക് ചെയ്തപ്പോഴും സൂപ്പർ ഹിറ്റായി മാറി. എന്നാൽ അതിന്റെ ക്ളൈമാക്സിൽ ഫർഹാൻ അക്തർ കൊണ്ട് വന്ന ഒരു മാറ്റം ഒരു ഡോൺ സീരിസിനുള്ള സ്‌കോപ്പാണുണ്ടാക്കിയത്. അതേ തുടർന്ന് 2011 ഇൽ ഷാരുഖ് ഖാനെ നായകനാക്കി ഡോൺ 2 എന്ന ചിത്രവും ഫര്ഹാൻ അക്തർ ചെയ്തു. ആ ഭാഗവും വിജയം നേടിയെങ്കിലും ആദ്യ ഭാഗത്തിന്റെയത്ര അഭിപ്രായം ഡോൺ 2 നു ലഭിച്ചില്ല. ഡോൺ 3 യുടെ സൂചന അതിന്റെ ക്ളൈമാക്സിൽ തന്നെ ഫർഹാൻ നൽകിയിരുന്നു എങ്കിലും, ഇപ്പോൾ പതിനൊന്നു വർഷം കഴിഞ്ഞാണ് അതിന്റെ എന്തെങ്കിലുമൊരു അപ്‌ഡേറ്റ് വരുന്നതെന്നത് ശ്രദ്ധേയമാണ്. പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഫർഹാൻ അക്തർ ഡോൺ 3 യുടെ തിരക്കഥ രചന ആരംഭിച്ചു കഴിഞ്ഞു.

തിരക്കഥ പൂര്‍ത്തിയായാല്‍ ഉടനെ ചിത്രം പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അത് സംഭവിച്ചാൽ വമ്പൻ ലൈനപ്പുമായി കിടിലൻ തിരിച്ചുവരവാകും ഷാരൂഖ് ഖാന് ലഭിക്കുക. തുടർ പരാജയങ്ങൾ മൂലം കുറച്ചു നാളായി അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുന്ന ഷാരൂഖ് ഖാൻ അഭിനയിച്ച് ഇനി വരാനുള്ളത് സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ, ആറ്റ്ലി ഒരുക്കുന്ന ജവാൻ, രാജ് കുമാർ ഹിറാനി ഒരുക്കുന്ന ഡങ്കി എന്നിവയാണ്. അതിനൊപ്പം ഡോൺ 3 യുമായി ഫർഹാൻ അക്തർ കൂടി വന്നാൽ ഷാരൂഖ് ഖാൻ തന്റെ സിംഹാസനം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

11 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.