[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരിയുടെ സാമ്പിൾ വെടികെട്ടുമായി ശിവകാർത്തികേയന്റെ പ്രിൻസ് റിലീസ് പ്രഖ്യാപനം; വീഡിയോ കാണാം

തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ഡോൺ എന്ന ചിത്രം നേടിയ മഹാവിജയത്തോടെ തമിഴിലെ പുതു തലമുറയിലെ ഏറ്റവും വലിയ താരമായി ശിവകാർത്തികേയൻ ഉയർന്നു കഴിഞ്ഞു. അത്കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രിൻസെന്ന ഈ ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നേരത്തെ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം ഇനി ദീപാവലി റിലീസ് ആയാവും എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ രസകരമായ ഒരു വീഡിയോ വഴിയാണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ, നടൻ സത്യരാജ്, സംവിധായകൻ അനുദീപ്, ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്ന വിദേശ വനിതയായ മരിയ എന്നിവർ പങ്കെടുത്ത പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സംഭാഷണ വീഡിയോ വഴിയാണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചത്. ദീപാവലി റിലീസായി കാർത്തി ചിത്രം സർദാറും ഉണ്ടാവുമെന്നാണ് കൊണ്ട് ഒരു വലിയ ബോക്സ് ഓഫിസ് പോരാട്ടം തന്നെ ദീപാവലിക്ക് തമിഴ് സിനിമയിൽ കാണാൻ പറ്റും. എസ്‌ തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു ടീച്ചറായാണ് എത്തുന്നതെന്നാണ് സൂചന. ഇതിലെ നായികാ വേഷം ചെയ്തിരിക്കുന്ന മരിയ ഉക്രേനിയൻ സ്വദേശിയാണ്. സുരേഷ് പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ അനുദീപ് തന്നെയാണ്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

10 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.