കേരളത്തിലെ അമ്മമാരുടെ ഏറ്റവും പ്രീയപ്പെട്ട നടൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു, മോഹൻലാൽ. മൂന്നു പതിറ്റാണ്ടുകളായി അതിനൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴിതാ എൺപതുകാരിയായ ത്യശ്ശൂർ സ്വദേശി രുഗ്മിണി അമ്മയും താൻ ഒരുപാട് സ്നേഹിക്കുന്ന മോഹൻലാലിന്റെ സ്നേഹമറിഞ്ഞിരിക്കുകയാണ്. ഒടുവില്‍ രുഗ്മിണിയമ്മയെ തേടി മോഹന്‍ലാലിന്റെ വിളിയെത്തി. ഒരുപാട് വർഷമായി മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹവുമായി കഴിയുകയാണ് രുഗ്മിണിയമ്മ. മരിക്കുന്നതിന് മുൻപ്, താൻ ദൈവത്തെ പോലെ കാണുന്ന മോഹൻലാലിനെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് പറഞ്ഞു കരയുന്ന രുഗ്മിണി അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത് കണ്ട മോഹൻലാൽ ഈ അമ്മയെ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുളമാവിലുള്ള സെറ്റിൽ നിന്നാണ് മോഹൻലാൽ രുഗ്മിണി അമ്മയെ വിളിച്ചത്. പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ, കുറച്ചു നാൾ മുൻപ്, ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നുള്ള ആഗ്രഹം പറഞ്ഞിരുന്നു.
എന്നെങ്കിലും തനിക്കു നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും കോവിഡ് പ്രശ്നങ്ങൾ ഒക്കെ തീർന്നതിനു ശേഷം വൈകാതെ നേരില്‍ കാണാമെന്നും മോഹൻലാൽ രുഗ്മിണിയമ്മയെ അറിയിച്ചു. വർഷങ്ങൾക്കു മുൻപ് തൃശൂരിലേക്ക് ഭർത്താവുമൊത്തു എത്തിയ രുഗ്മിണിയമ്മ അമ്പലത്തിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. ഇപ്പോൾ ഭർത്താവും സുഖമില്ലാതെ കിടപ്പിലാണ്. കുറെ നാളായി മോഹൻലാൽ തന്നെ കാണാൻ വരാതെ ഇരുന്നപ്പോൾ പലരും കളിയാക്കി എന്ന് പറഞ്ഞു രുഗ്മിണിയമ്മ കരയുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു. അതുകൂടി ശ്രദ്ധയിൽ പെട്ടതോടെ ആണ് മോഹൻലാൽ ഉടനെ തന്നെ വീഡിയോ കോളിൽ എത്തിയത്.
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
This website uses cookies.