[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തെലുങ്കിലെ കോശി ആയി റാണ ദഗ്ഗുബതി; തെലുങ്ക് റീമേക്കില്‍ റാണയുടെ ക്യാരക്ടര്‍ വീഡിയോ ഇതാ..!

മലയാളത്തിലെ സൂപ്പർ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ തകർത്തഭിനയിച്ച അയ്യപ്പനും കോശിയും. പ്രശസ്ത സംവിധായകൻ സച്ചി അവസാനമായി രചിച്ചു സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. വലിയ ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോൾ ഹിന്ദി, തെലുങ്കു ഭാഷകളിലേക്ക് റീമേക് ചെയ്യുകയാണ്. അതിൽ തെലുങ്കു റീമേക് ഇപ്പോൾ കുറെയേറെ തീർന്നു കഴിഞ്ഞു. തെലുങ്കിൽ ബിജു മേനോൻ അഭിനയിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായി എത്തുന്നത് സൂപ്പർ താരം പവൻ കല്യാൺ ആണ്. ഭീംല നായക് എന്നാണ് അതിലെ പവൻ കല്യാൺ കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ തെലുങ്കു റീമേക്കിൽ, പൃഥ്വിരാജ് അഭിനയിച്ച കോശി എന്ന കഥാപാത്രമായി എത്തുന്ന റാണ ദഗ്ഗുബതി കഥാപാത്രത്തിന്റെ ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്. ബാഹുബലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ റാണയുടെ ഈ ചിത്രത്തിലെ ക്യാരക്ടര്‍ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

ഡാനിയന്‍ ശേഖര്‍ എന്ന പേരിലാണ് റാണ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിനോട് സാമ്യമുള്ള ലുക്കിൽ തന്നെയാണ് റാണയും എത്തുന്നത്. ഇതിനു മുൻപ് വന്ന, ഈ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങും പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും മേക്കിങ് വീഡിയോയുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്ന ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.