[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒടുവില്‍ രുഗ്മിണിയമ്മയെ തേടി ആ വിളിയെത്തി; വീഡിയോ കോളിലൂടെ മോഹൻലാൽ പറഞ്ഞ ആ വാക്കുകൾ വൈറലാവുന്നു..!

കേരളത്തിലെ അമ്മമാരുടെ ഏറ്റവും പ്രീയപ്പെട്ട നടൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു, മോഹൻലാൽ. മൂന്നു പതിറ്റാണ്ടുകളായി അതിനൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴിതാ എൺപതുകാരിയായ ത്യശ്ശൂർ സ്വദേശി രുഗ്മിണി അമ്മയും താൻ ഒരുപാട് സ്നേഹിക്കുന്ന മോഹൻലാലിന്റെ സ്നേഹമറിഞ്ഞിരിക്കുകയാണ്. ഒടുവില്‍ രുഗ്മിണിയമ്മയെ തേടി മോഹന്‍ലാലിന്റെ വിളിയെത്തി. ഒരുപാട് വർഷമായി മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹവുമായി കഴിയുകയാണ് രുഗ്മിണിയമ്മ. മരിക്കുന്നതിന് മുൻപ്, താൻ ദൈവത്തെ പോലെ കാണുന്ന മോഹൻലാലിനെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് പറഞ്ഞു കരയുന്ന രുഗ്മിണി അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അത് കണ്ട മോഹൻലാൽ ഈ അമ്മയെ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുളമാവിലുള്ള സെറ്റിൽ നിന്നാണ് മോഹൻലാൽ രുഗ്മിണി അമ്മയെ വിളിച്ചത്. പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ, കുറച്ചു നാൾ മുൻപ്, ഫ്‌ളവേഴ്‌സ് ടി.വിയിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നുള്ള ആഗ്രഹം പറഞ്ഞിരുന്നു.

എന്നെങ്കിലും തനിക്കു നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും കോവിഡ് പ്രശ്നങ്ങൾ ഒക്കെ തീർന്നതിനു ശേഷം വൈകാതെ നേരില്‍ കാണാമെന്നും മോഹൻലാൽ രുഗ്മിണിയമ്മയെ അറിയിച്ചു. വർഷങ്ങൾക്കു മുൻപ് തൃശൂരിലേക്ക് ഭർത്താവുമൊത്തു എത്തിയ രുഗ്മിണിയമ്മ അമ്പലത്തിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. ഇപ്പോൾ ഭർത്താവും സുഖമില്ലാതെ കിടപ്പിലാണ്. കുറെ നാളായി മോഹൻലാൽ തന്നെ കാണാൻ വരാതെ ഇരുന്നപ്പോൾ പലരും കളിയാക്കി എന്ന് പറഞ്ഞു രുഗ്മിണിയമ്മ കരയുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു. അതുകൂടി ശ്രദ്ധയിൽ പെട്ടതോടെ ആണ് മോഹൻലാൽ ഉടനെ തന്നെ വീഡിയോ കോളിൽ എത്തിയത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.