കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട് കീഴ്മേൽ മറിക്കുകയാണ്. ഇന്നലെ വൈകുന്നേരം 7 മണി കഴിഞ്ഞു 7 മിനിറ്റിൽ പ്രീമിയർ ചെയ്ത ഈ ടീസർ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും മോഹൻലാലിൻറെ ഞെട്ടിക്കുന്ന അവതാരപ്പിറവി കൊണ്ടും മലയാള സിനിമാ ലോകത്തേയും സിനിമാ പ്രേമികളേയും അതിശയിപ്പിക്കുകയാണ്.
ഇപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് കിട്ടുന്ന ടീസർ എന്ന റെക്കോർഡ് ആണ് എമ്പുരാൻ ടീസർ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ സിബിഐ 5 എന്ന ചിത്രത്തിന്റെ ടീസർ നേടിയ 309K ലൈക്സ് മറികടന്ന എമ്പുരാൻ ടീസർ 24 മണിക്കൂറിൽ നേടിയത് 327K ലൈക്സ് ആണ്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ചാനലിൽ റിലീസ് ചെയ്ത ടീസർ, ഇതിനോടകം രണ്ടു ചാനലിൽ നിന്നുമായി നേടിയത് 60 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്.
ഹോളിവുഡ് ലെവൽ എന്നാണ് ഈ ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഗംഭീര ആക്ഷൻ സീനുകളും അൾട്രാ സ്റ്റൈലിഷ് അവതരണവും ടീസറിനെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കുന്നുണ്ട്. മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരേയും ടീസറിൽ കാണാം. നൈല ഉഷ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, മനോജ് കെ ജയൻ, സായ് കുമാർ, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
മുരളി ഗോപി രചിച്ച് , ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 27 നു ആഗോള റിലീസായി എത്തും. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മോഹൻലാൽ ഖുറേഷി എബ്രഹാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തുമ്പോൾ, അദ്ദേഹത്തിന്റെ വലം കൈയ്യായ സയ്ദ് മസൂദ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എമ്പുരാൻ പ്ലാൻ ചെയ്യുന്നത്.
സുജിത് വാസുദേവ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവ്, എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ എന്നിവരാണ്. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന് ശേഷം ഇതിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.