മലയാള സിനിമയിലെ ഏറ്റവും ഫ്ലെക്സിബളായ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ആക്ഷൻ രംഗങ്ങൾ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. കഠിനമായ വർക്ക്ഔട്ടും യോഗയും ചെയ്താണ് താരം കൂടുതൽ ഫ്ലെക്സിബിലായത്. ഡ്യുപ്പിന്റെ സഹായം ഇല്ലാതെ എന്ത് തരം സാഹസം ചെയ്യുവാൻ ഒരുക്കുമുള്ള സൗത്ത് ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അച്ഛനെ പോലെ രണ്ട് മക്കളും ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തിൽ ഒട്ടും തന്നെ പിന്നിലല്ല. ആദി എന്ന ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. പാർക്കോവർ എല്ലാം വളരെ അനായാസമായാണ് താരം ചെയ്തത്. ഇപ്പോൾ മോഹൻലാലിന്റെ മകളായ വിസ്മയയുടെ വർക്ഔട്ട് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അച്ഛനെ പോലെ തന്നെ താനും ഫ്ലെക്സിബിൽ ആണെന്ന് മകളും തെളിയിച്ചിരിക്കുകയാണ്. രണ്ട് റോപ്പുകളുടെ സഹായത്തിൽ താരം തല കുത്തി നിൽക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ വൈറലാകുയായിരുന്നു. വിസ്മയുടെ ഫ്ലെക്സിബിലിറ്റിയെ അഭിനന്ദിച്ചും ഒരുപാട് രംഗത്ത് എത്തിയിട്ടുണ്ട്. ഒരുപാട് മാർഷൽ ആർട്‌സ് അഭ്യസിച്ചിട്ടുള്ള വ്യക്തി കൂടിയാണ് വിസ്‌മയ മോഹൻലാൽ. മകനെ പോലെ മകളും മലയാള സിനിമയിൽ ഭാഗമാവുമോ എന്നാണ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നും ഫിലിം മേക്കിങ്ങിലാണ് കൂടുതൽ താൽപ്പര്യമെന്ന് ഒരിടയ്ക്ക് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻലാൽ നായകനും സംവിധായകനുമായിയെത്തുന്ന ബറോസ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹസംവിധായികയായി വിസ്മയ മോഹൻലാൽ വരുമെന്ന് സൂചനകളുണ്ട്.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്‌ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്‌ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.