മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങൾ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. തന്റെ സിനിമകളിൽ ഡ്യുപ്പിന്റെ സഹായം ഇല്ലാതെ സാഹസികത നിറഞ്ഞ രംഗങ്ങൾ വളരെ ആവേശത്തോടെ കൂടി ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. ഫിറ്റ്നെസ് ഏറെ ശ്രദ്ധിക്കുന്ന വ്യക്തി എന്ന നിലയിൽ എന്നും വർക്ക്ഔട്ടും അദ്ദേഹം ചെയ്യാറുണ്ട്. വർക്ഔട്ട് ചിത്രങ്ങളും, വിഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അച്ഛനെ പോലെ വർക്ഔട്ടിലൂടെ ആരോഗ്യം സംസാരക്ഷിക്കുന്ന കാര്യത്തിൽ മക്കളും ഒട്ടും മോശമല്ല. ആദ്യ ചിത്രമായ ആദിയിലൂടെ തന്നെ പ്രണവ് മോഹൻലാൽ അച്ഛനെ പോലെ ആക്ഷൻ വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണന്ന് തെളിയിച്ചതാണ്. മോഹൻലാലിന്റെ മകളായ മായയുടെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മായ മോഹൻലാൽ തല കുത്തി മറിയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മായ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോസ് ഇതിന് മുമ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ദൈനംദിന ജീവിതത്തിൽ വർക്ക്ഔട്ടിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മായ മോഹൻലാൽ. അച്ഛനെ പോലെ തന്നെ മകളും ലോക്ക് ഡോൺ സമയത്ത് ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുത്തിരുന്നു. മാർഷൽ ആർട്‌സ് അഭ്യസിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മായ മോഹൻലാൽ. പ്രണവ് മോഹൻലാലിനെ പോലെ മകളും വൈകാതെ സിനിമയിൽ വരുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ ഇരിക്കുന്നത്. ഈ വർഷം ആദ്യം ഒരു പുസ്തകം താരം പുറത്തുവിട്ടിരുന്നു. കവിതകൾ രചിക്കാനും ചിത്രങ്ങൾ വരക്കാനും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് മായ മോഹൻലാൽ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.