കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഇന്ന് വൈകുന്നേരം നാലു മണിക്ക് റിലീസ് ചെയ്തു. ദീപക് ദേവ് സംഗീതം ഒരുക്കിയ കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജിത്തു ദാമോദർ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളോട് ഒപ്പം ദീപക് ദേവിന്റെ സംഗീതവും കൂടി ചേർന്നപ്പോൾ മികച്ച ഒരു ദൃശ്യാനുഭവം ആയി ഈ ഗാനം മാറിയിട്ടുണ്ട്. ഇതിന്റെ ലിറിക്കൽ വീഡിയോ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ബോളിവുഡ് ഗായകൻ അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. മോഹൻലാലിനൊപ്പം പുതുമുഖ നായിക മിർന്ന മേനോൻ, ഗാഥാ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് നിർമ്മാണ പങ്കാളി കൂടിയായ ഈ ചിത്രം ജനുവരി പതിനാറിന് ആണ് വേൾഡ് വൈഡ് റിലീസ് ആയി എത്തുക. ഇതിന്റെ ട്രൈലെർ, മാസ്സ് പോസ്റ്ററുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവർ ചേർന്ന് എസ് ടാകീസ്, ഷാമാൻ ഇന്റർനാഷണൽ, വൈശാഖ സിനിമ, കാർണിവൽ എന്നിവയുടെ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.