[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രാധിക ആപ്തെയും രേണു സൗന്ദറും പിന്നെ അഹല്യയും; മാർജാര ഒരു കല്ലു വെച്ച നുണയിൽ തിളങ്ങാൻ രേണു സൗന്ദർ

തന്റെ അഭിനയമികവ് കൊണ്ടു ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ നടിയാണ് രാധിക ആപ്‌തെ. അതുപോലെ സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് ചിത്രം മാൻഹോൾ, വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് രേണു സൗന്ദർ. ഇവർ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധം ഒന്നും ഇല്ലെങ്കിലും, രാധിക ആപ്‌തെ അഹല്യ എന്ന ഷോർട് ഫിലിമിൽ അഭിനയിച്ചു കയ്യടി നേടിയ അതേ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുകയാണ് ഇപ്പോൾ രേണു സൗന്ദർ. രാമായണത്തിലെ അഹല്യയുടെ കഥയുടെ ഒരു മോഡേൺ വേർഷൻ ആയിരുന്നു രാധിക ആപ്‌തെ അഭിനയിച്ച അഹല്യ എന്ന ഷോർട് ഫിലിം. ഇപ്പോൾ അഹല്യയുടെ കഥ ഇതിവൃത്തമായി ഒരുക്കിയ മലയാള ചിത്രമാണ് മാർജാര- ഒരു കല്ലു വച്ച നുണ. നവാഗതനായ രാകേഷ് ബാല ഒരുക്കിയ ഈ ചിത്രത്തിൽ അഹല്യ ആയിട്ടാണ് രേണു സൗന്ദർ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മാർജാരയിൽ ചെയ്തത് എന്ന് രേണു തന്നെ പ്രേക്ഷകരോട് പറയുന്നു.

ഒരു മിസ്റ്ററി ത്രില്ലർ മൂഡിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും പ്രോമോ സോങ്ങും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വൻ പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും ഈ ചിത്രത്തെ കുറിച്ചു ഇപ്പോൾ ഉള്ളത്. ഈ വരുന്ന വെള്ളിയാഴ്ച, ജനുവരി മൂന്നാം തീയതി തീയേറ്ററുകളിലെത്തുന്ന മാർജാര ഒരു കല്ലു വെച്ച നുണയിൽ ജെയ്സൺ ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രാജേഷ് ശർമ, ടിനി ടോം, അഞ്ജലി നായർ, കൊല്ലം സുധി, സുധീർ കരമന എന്നിവരും അഭിനയിച്ചിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.