പ്രശസ്ത മലയാള നടന്‍ ബാലു വര്‍ഗ്ഗീസ് വിവാഹിതനാവുകയാണ്. നടിയും മോഡലുമായ എലീന കാതറിൻ ആണ് ബാലു വർഗീസിന്റെ വധു. ഈ വരുന്ന ഫെബ്രുവരിയിലായിരിക്കും ഇവരുടെ വിവാഹ നിശ്ചയം നടക്കുക എന്ന വിവരം എലീന തന്നെയാണ് പുറത്ത് വിട്ടത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത എലീന ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തിൽ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വച്ച് ആണ് ബാലു എലീനയെ പ്രൊപ്പോസ് ചെയ്തത്. ഇതേക്കുറിച്ചു പറഞ്ഞു കൊണ്ടുള്ള എലീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവർ തമ്മിലുള്ള പ്രണയത്തെ കുറിച്ച് ആരാധകര്‍ അറിഞ്ഞത്. 2019 ലെ പ്രധാന സംഭവങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എലീന പോസ്റ്റ് ചെയ്തതിന്റെ കൂട്ടത്തിൽ ആണ് തങ്ങളുടെ വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്നും ഈ താരം അറിയിച്ചത്. എന്നെന്നും ഞാന്‍ നിന്‍റേതാണെന്ന് എന്ന വാക്കുകൾ പറഞ്ഞു കൊണ്ടാണ് ആ വിവരം ഇൻസ്റ്റാഗ്രാമിൽ എലീന ഇട്ടിരിക്കുന്നത്.
ലാല്‍ ജോസ് ഒരുക്കിയ ദിലീപ് ചിത്രം ചാന്തുപൊട്ടിലൂടെ അരങ്ങേറ്റം കുറിച്ച ബാലു, പാപ്പി അപ്പച്ചാ, ഹണീ ബി, കിങ് ലയര്‍, ഡാര്‍വിന്‍റെ പരിണാമം, കവി ഉദ്ദേശിച്ചത്, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ കയ്യടി നേടുന്ന വേഷങ്ങൾ അവതരിപ്പിച്ചു. ബാലുവിന്റെ വധു ആയ എലീന റിയാലിറ്റി ഷോയിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയത്. പിന്നെ മോഡൽ എന്ന നിലയിൽ മിസ് ഡീവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എലീന മിസ് ഗ്ലാം വേള്‍ഡില്‍ റണ്ണര്‍ അപ്പും ആയി. വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിൽ ആണ് ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.