മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷ പിറവിയോടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിട്ടുണ്ട്. ഈ വർഷം മാർച്ച് 26 നു റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അഞ്ചു ഭാഷകളിൽ ആയാണ് എത്തുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആഗോള വ്യാപകമായി 5000 സ്‌ക്രീനുകളിൽ ആകും എത്തുക.
പ്രിയദർശൻ, അനി ഐ വി ശശി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് തിരു, എഡിറ്റിംഗ് നിർവഹിച്ചത് അയ്യപ്പൻ നായർ എന്നിവർ ആണ്. റോണി റാഫേൽ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് രാഹുൽ രാജ്, അങ്കിത് സൂരി, ലയേൽ ഇവാൻസ് റോഡർ എന്നിവർ ചേർന്നാണ്. സാബു സിറിൽ കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയത് ബി ത്യാഗരാജൻ, കാസു നേട, സുമേത് മുൻഗപ്പൂട് എന്നിവർ ചേർന്നാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ ,മാമുക്കോയ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.