കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ എലോൺ റിലീസിനൊരുങ്ങുന്നു. ഇതിന്റെ ടൈറ്റിൽ മേക്കിങ് വീഡിയോ, ഒരു ടീസർ, പോസ്റ്ററുകൾ എന്നിവ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ടീസർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടൻ. പതിനെട്ടു ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റക്കാണ് എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ.
ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രം കൂടിയാണ് എലോൺ. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ മുപ്പതാമത് നിർമ്മാണ സംരംഭമായിരുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ഫ്ലാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു. വളരെ അപൂർവമായി മാത്രമേ ഇതുപോലെ ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ സംഭവിച്ചിട്ടുള്ളൂ എന്നതാണ് എലോൺ എന്ന ചിത്രത്തെ സ്പെഷ്യൽ ആക്കുന്നത്. രണ്ടു മണിക്കൂർ അഞ്ചു മിനിട്ടാണ് ഇതിന്റെ ദൈർഘ്യമെന്നും സംവിധായകൻ ഷാജി കൈലാസ് ഈ അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടൻ ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രവും ഒരു കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്ത് നിർമ്മിച്ച മലയാള ചിത്രമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ കാപ്പയാണ് ഇത് കൂടാതെ ഇനി വരാനുള്ള ഷാജി കൈലാസ് ചിത്രം.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.