[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോൺസ്റ്റർ വരവറിയിക്കുന്ന ആദ്യ പകുതി; മോഹൻലാൽ- വൈശാഖ് ചിത്രത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. കേരളത്തിലുടനീളം നൂറോളം ഫാൻസ്‌ ഷോകളോടെ ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ചേർന്ന് നൽകിയത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ത്രില്ലറാണെങ്കിലും, ഇതിന്റെ ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന രീതിയിലാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ലക്കി സിങ് എന്ന കഥാപാത്രം കേരളത്തിലെത്തുന്നിടത്തു നിന്നാണ് ചിത്രം ട്രാക്കിലാവുന്നത്. രസകരമായ രീതിയിലാണ് മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷീ ടാക്സി ഡ്രൈവറായ ഹണി റോസ്, ഭർത്താവ് സുദേവ് നായർ, അവരുടെ കുട്ടിയുടെ ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലക്ഷ്മി മൻചു എന്നിവരെയും ഈ ആദ്യ പകുതിയിൽ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ത്രില്ലർ മൂഡിലേക്കുള്ള ആദ്യത്തെ നീക്കം വരുന്നത് ആദ്യ പകുതിക്കു തൊട്ടു മുൻപാണ്. ഇന്റെർവലിനുള്ള കഥാമാറ്റത്തോടെ ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ഫീൽ, ഉദ്വേഗഭരിതമായ ഒരു രണ്ടാം പകുതിയാണ് വരാൻ പോകുന്നതെന്നാണ്. ആദ്യ പകുതിയിലെ ചെറിയ ചെറിയ തമാശകളും കൊച്ചു കുട്ടിയോടൊപ്പമുള്ള മോഹൻലാലിന്റെ ഗാനവും തീയേറ്ററിൽ കയ്യടികൾ സൃഷ്ടിക്കുന്നുണ്ട്. ഏതായാലും കൂടുതൽ സീരിയസായ ഒരു രണ്ടാം പകുതിക്കു വേണ്ടിയുള്ള ഒരു ബിൽഡപ്പാണ് ഈ ആദ്യ പകുതിയെന്നാണ് സൂചന. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് മോൺസ്റ്റർ മുന്നോട്ടു പോകുന്നതെന്നാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മോൺസ്റ്റർ വരവറിയിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.