[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

യഥാർത്ഥ നായകന്മാർ എന്നും ഒറ്റക്കാണ്; എലോൺ ടീസർ കാണാം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ എലോൺ റിലീസിനൊരുങ്ങുന്നു. ഇതിന്റെ ടൈറ്റിൽ മേക്കിങ് വീഡിയോ, ഒരു ടീസർ, പോസ്റ്ററുകൾ എന്നിവ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ടീസർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടൻ. പതിനെട്ടു ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റക്കാണ് എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ.

ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രം കൂടിയാണ് എലോൺ. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ മുപ്പതാമത്‌ നിർമ്മാണ സംരംഭമായിരുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ഫ്ലാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു. വളരെ അപൂർവമായി മാത്രമേ ഇതുപോലെ ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ സംഭവിച്ചിട്ടുള്ളൂ എന്നതാണ് എലോൺ എന്ന ചിത്രത്തെ സ്പെഷ്യൽ ആക്കുന്നത്. രണ്ടു മണിക്കൂർ അഞ്ചു മിനിട്ടാണ് ഇതിന്റെ ദൈർഘ്യമെന്നും സംവിധായകൻ ഷാജി കൈലാസ് ഈ അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നടൻ ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രവും ഒരു കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്ത് നിർമ്മിച്ച മലയാള ചിത്രമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ കാപ്പയാണ് ഇത് കൂടാതെ ഇനി വരാനുള്ള ഷാജി കൈലാസ് ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.