ദൃശ്യം 2 എന്ന മലയാള ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെടുമ്പോൾ അതിന്റെ നട്ടെല്ലായി മാറിയ നായകൻ മോഹൻലാലും ഏറെ സന്തോഷത്തിലാണ്. ഈ ചിത്രത്തിന്റെ മഹാവിജയത്തോടെ മോഹൻലാൽ എന്ന താരത്തിന്റെ മൂല്യം വർധിച്ചത് സമാനതകളില്ലാത്ത തലത്തിലേക്കാണ്. ഒപ്പം മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിനു ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന അഭിനന്ദനം വേറെയും. ഈ ചിത്രം റീമേക്ക് ചെയ്താൽ പോലും അതിൽ മോഹൻലാൽ തന്നെയഭിനയിക്കണം എന്ന അപേക്ഷയുമായി അന്യ ഭാഷയിൽ നിന്നുള്ള പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ നിറയുന്ന കാഴ്ചയും മലയാള സിനിമക്കും സിനിമാ പ്രേമികൾക്കും അഭിമാനമാവുകയാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തിനും കുടുംബ സുഹൃത്തുകൾക്കുമൊപ്പം ദൃശ്യം 2 കാണുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വീട്ടിലുള്ള ഹോം തീയേറ്ററിലാണ് മോഹൻലാലും കുടുംബവും സുഹൃത്തുക്കളും ഒരുമിച്ച് ദൃശ്യം 2 കാണുന്നത്. ആ വീഡിയോ മോഹൻലാൽ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെക്കുകയും ചെയ്തു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാവുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുറന്നു പറഞ്ഞു കഴിഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ ആ മൂന്നാം ഭാഗവും പ്രേക്ഷകർക്ക് മുന്നിലെത്തും. അതുപോലെ മോഹൻലാൽ- ആന്റണി പെരുമ്പാവൂർ എന്നിവർ നയിക്കുന്ന ആശീർവാദ് സിനിമാസ്, ദൃശ്യം 2 ന്റെ തെലുങ്ക്, ഹിന്ദി റീമേക്കിലൂടെ അന്യ ഭാഷകളിലും സാന്നിധ്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി, തെലുങ്ക് റീമേക്കുകൾ ജീത്തു ജോസഫ് തന്നെയാവും ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മാസം തുടങ്ങുന്ന തെലുങ്കു റീമേക്കുമായി ബന്ധപ്പെട്ട് ഇപ്പോൾ ഹൈദരാബാദിലാണ് ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.